പ്രചരണം ആരംഭിച്ച് തരൂർ; ഗുജറാത്തിലെ വാർധയിൽ സേവഗ്രാമത്തിൽ സന്ദര്‍ശനം നടത്തി

വഡോദര: കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ പ്രചരണത്തിന്‍റെ ഭാഗമായി ഗുജറാത്തിലെ വാർധയിൽ സേവഗ്രാമത്തിൽ സന്ദര്‍ശനം നടത്തി.

ഗാന്ധി ജയന്തി ദിനത്തില്‍ ഗുജറാത്തിലെത്തിയ തരൂര്‍ വിജയപ്രതീക്ഷയുമായി ട്വീറ്റ് ചെയ്തു.ആദ്യം അവർ നിങ്ങളെ അവഗണിക്കും .പിന്നെ നിങ്ങളെ പരിഹസിക്കും.പിന്നീട് നിങ്ങളുമായി യുദ്ധം ചെയ്യും .ഒടുവിൽ വിജയം നിങ്ങളുടേതാകുമെന്ന മഹാത്മാഗാന്ധിയുടെ വാചകമാണ് തരൂർ ട്വീറ്റ് ചെയ്തത്.