കാനഡ നഴ്‌സിംഗ് ജോലി; ഏജൻസി ഫീസ് 30 ലക്ഷം രൂപ

കാനഡ നഴ്‌സിംഗ് ജോലി ഏജൻസി ഫീസ് 30 ലക്ഷം രൂപ. canada nursing job agency fee 30 lakhs. കോട്ടയം, എർണാകുളം എന്നി ഇടങ്ങളിൽ പ്രവർത്തിക്കുന്ന Masters Academy എന്ന അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ factinquest നടത്തിയ Sting operation ആണ് ഈ വീഡിയോ. പത്തനംതിട്ട ജില്ലയിലെ റാന്നി എന്ന സ്ഥലത്ത് Ministry of External Affers ൽ നിന്നുള്ള ലൈസൻസിൽ പ്രവർത്തിക്കുന്ന Master’s Academy എന്ന സ്ഥാപനം ആ ലൈസൻസിൻെറ മറവിൽ കോട്ടയം, ഏർണാകുളം എന്നീ ഇടങ്ങളിൽ അനധികൃത ജോബ് റിക്രൂട്ട്‌മെന്റ് നടത്തുകയാണ് ലൈസൻസ് ഉള്ള ഒരു റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് പരമാവധി വാങ്ങാവുന്ന സർവീസ് ചാർജ് 30000 രൂപ മാത്രമാണ് പക്ഷേ Master’s Academy എന്ന ഈ റിക്രൂട്ട്‌മെന്റ് ഏജൻസി വാങ്ങുന്ന സർവീസ് ചാർജ് 6ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ ആണ്. ഇത് നിയമാനുസൃതം വാങ്ങാൻ കഴീയുന്ന സർവീസ് ചാർജിൻെറ 100 ഇരട്ടി വരെ ആണ്. ഇങ്ങനെ സർവീസ് ചാർജ് വാങ്ങുന്നത് പൂർണമായും നിയമവിരുദ്ധമാണ് . നിയമാനുസൃതമായ ലൈസൻസ് ഉള്ള ഏതെങ്കിലും റിക്രൂട്ട്‌മെന്റ് ഏജൻസി ആണ് നമ്മുടെ കൈയ്യിൽ നിന്നും അമിതമായ സർവീസ് ചാർജ് വാങ്ങുന്നത് എങ്കിൽ നമ്മുടെ കൈയ്യിൽ അതിനുള്ള തെളിവ് ഉണ്ട് എങ്കിൽ എർണാകുളത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രൻറ്സ് ഓഫീസിൽ പോയി നേരിട്ട് പരാതി കൊടുക്കാവുന്നതാണ് . അതുപോലെ ഈ ഏജൻസി നമ്മുടെ കൈയിൽ നിന്നും പണം വാങ്ങിയിട്ട് ജോലി തരുന്നില്ല എങ്കിലും ഈ ഓഫീസിൽ പരാതി നല്കാവുന്നതാണ് ലൈസൻസ് ഇല്ലാത്ത ഏജൻസിക്ക് നമ്മുടെ കൈയിൽ നിന്നും വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നല്കി പണം വാങ്ങാൻ ഉള്ള അധികാരം ഇല്ല.