ദുർഗ്ഗ പൂജ ദിനത്തിൽ ദേവിയെ പോലെ അണിഞ്ഞൊരുങ്ങി ശാലു മേനോൻ

വിവാദങ്ങൾ വിടാതെ പിന്തുടർന്നിട്ടും ജയിൽ വാസം അനുഭവിക്കേണ്ടി വന്നിട്ടും അതിലൊന്നും തളർന്ന് പോകാതെ ശക്തമായി അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന നടിയാണ് ശാലു മേനോൻ. നടി എന്നതിലുപരി നർത്തകി ആയ ശാലു മേനോനെയാണ് പ്രേക്ഷകർക്ക് കൂടുതൽ പരിചയം. സീരിയലുകളിൽ സജീവമാണ് ശാലു ഇപ്പോൾ. അഭിനയത്തിനൊപ്പം തന്നെ നൃത്ത വിദ്യാലയവും ശാലു നടത്തുന്നുണ്ട്. നൃത്ത സംബന്ധമായ പോസ്റ്റുകളാണ് ശാലു തന്റെ സമൂഹ മാധ്യമങ്ങളിൽ കൂടുതലായും പങ്കുവെക്കാറ്. ഒപ്പം മറ്റ് വിശേഷങ്ങളും ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളുമെല്ലാം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനും താരം ശ്രദ്ധിക്കാറുണ്ട്.

അത്തരത്തിൽ ദുർഗാഷ്ടമി ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ദുർഗാ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത ദാവണിയാണ് ശാലുവിന്റെ വേഷം. ദേവിയെ പോലെ തന്നെ വളരെ സുന്ദരിയായാണ് ശാലു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഏവർക്കും ദുർഗാ പൂജയുടെ ആശംസകളും താരം അറിയിക്കുന്നുണ്ട്.

അഭിനയ മേഖലയിൽ സജീവമായിരുന്ന ലജി നായരാണ് ശാലുവിന്റെ ജീവിത പങ്കാളി. ഇരുവരും പ്രണയത്തിൽ ആണെന്ന് ആദ്യം തന്നെ സീരിയൽ മേഖലയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഗോസിപ്പുകൾ ആയിരിക്കും എന്നായിരുന്നു പൊതുവെയുള്ള സംസാരം. ശേഷമാണ് 2016 സെപ്റ്റംബറിൽ സജി നായരുടെയും ശാലു മേനോന്റെയും വിവാഹം നടന്നത്. പ്രമാദമായ കേസും ജയിൽ വാസവുമെല്ലാം കഴിഞ്ഞായിരുന്നു വിവാഹം. ജയിലിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ തന്നെ നൃത്തത്തിൽ താരം സജീവമായിരുന്നു. അഭിനയ മേഖലയും തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ജയിലിൽ നിന്ന് തിരിച്ചെത്തിയ ശേഷം എല്ലാം തിരിച്ച് പിടിക്കണമെന്ന ശാലുവിന്റെ നിശ്ചയദാർഢ്യം തന്നെയാണ് ഇന്നത്തെ വിജയത്തിന് കാരണം.