ഒമൈക്രോണിന്റെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി

health ministery renew covid protocol

ബീജിങ്: ​ഒമിക്രോണിന്റെ രണ്ട് ഉപ വകഭേദങ്ങള്‍ കൂടി ചൈനയില്‍ കണ്ടെത്തി. BF.7, BA.5.1.7 എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഉയര്‍ന്ന വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദങ്ങളെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വകഭേദങ്ങളുടെ കണ്ടെത്തല്‍. ഒമിക്രോണിന്റെ BA.5.2.1ന്റെ ഉപ​വകഭേദമാണ് BF.7.

ഒക്ടോബര്‍ നാലിന് യാന്റായ് ഷാഗോണ്‍ നഗരങ്ങളിലാണ് BF.7 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. BA.5.1.7 ​ചൈനയുടെ മെയിന്‍ ലാന്‍ഡിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ ഒമ്ബതിലെ കണക്കു പ്രകാരം 1939 പേര്‍ക്കാണ് ചൈനയില്‍ പ്രാദേശികമായ പകര്‍ച്ചയിലൂടെ കോവിഡ് ബാധിച്ചത്.

ആഗസ്റ്റ് 20ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. കോവിഡിനെ തുരത്താന്‍ കൂട്ടപരിശോധന, അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍, ക്വാറന്റീന്‍, ലോക്ഡൗണ്‍ എന്നിവ ചൈന ഇപ്പോഴും തുടരുന്നുണ്ട്. നേരത്തെ ലോകാരോഗ്യ സംഘടനയും BF.7 ​കോവിഡ് വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.