അവസാനിക്കാതെ മന്ത്രവാദം: മലയാലപ്പുഴയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച്‌ മന്ത്ര വാദം

നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച്‌ മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച്‌ മന്ത്ര വാദം നടത്തുന്നത്.

പരാതി ലഭിച്ചിട്ടും മലയാലപ്പുഴ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. മന്ത്ര വാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നുണ്ട്.

ഇവരെ എതിര്‍ക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുന്‍പില്‍ പൂവ് ഇടുകയും ചെയ്യുകയാണ്. കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ പറഞ്ഞു. മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടകളെ ഉപയോഗിക്കുകായും ചെയ്യുന്നു.