തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഗവര്‍ണര്‍ പദവിയുടെ അന്തസിനെ അപമാനിക്കുന്ന തരത്തില്‍ പ്രതികരിച്ചാല്‍ കടുത്ത നടപടിയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. മന്ത്രിമാരെ അവരുടെ സ്ഥാനത്ത് നിന്ന് പിന്‍വലിക്കാനുളള അധികാരം ഉപയോഗിക്കുന്നത് അടക്കമുളള നടപടികളെ കുറിച്ചാണ് ഗവര്‍ണര്‍ ട്വീറ്റില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഗവര്‍ണറെ ഉപദേശിക്കാനുളള എല്ലാ അവകാശങ്ങളും മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഉണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയെ ഇടിച്ച് താഴ്ത്തുന്ന തരത്തില്‍ മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവനകള്‍ അവരെ തിരിച്ച് വിളിക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ ക്ഷണിച്ച് വരുത്തുന്നതാണ് എന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ്.