തിരുവനന്തപുരം: ശശി തരൂരിനെ പിന്തുണച്ച് അനില്‍ ആന്റണി. നാളെയെക്കുറിച്ച് ചിന്തിക്കൂ എന്ന് അനില്‍ ആന്റണിയുടെ ട്വീറ്റ്.
നാലു വര്‍ഷമായി തരൂരിനൊപ്പം പ്രവര്‍ത്തിക്കുകയാണെന്ന് അനില്‍ ആന്റണി പറഞ്ഞു. മാറ്റം വേണമെന്ന യുവാക്കളുടെ വികാരമാണ് പ്രകടിപ്പിച്ചത്. ആരു വിജയിച്ചാലും കോണ്‍ഗ്രസില്‍ ജനാധിപത്യത്തിന്റെ വിജയമാകുമെന്നും അനില്‍ ആന്റണി പറഞ്ഞു.
എകെ ആന്റണി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്കാണ് പിന്തുണ നല്‍കിയത്. ശശി തരൂരിനൊപ്പമുള്ള ചിത്രങ്ങളും അനില്‍ ആന്റണി ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.