സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട മുതൽ കോഴിക്കോട് വരെയുളള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത ഉണ്ട്.
ആൻഡമാൻ കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും. ശനിയാഴ്ചയോടെ ഇത് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നും പിന്നീട് ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റായി മാറാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ തുടരും.