അതിജീവത്തിന്റെ കഥയുമായി നിവില്‍ പോളി ചിത്രം പടവെട്ട് നാളെ തീയേറ്ററുകളില്‍

പിറന്ന മണ്ണില്‍ ജീവിക്കാനായി മനുഷ്യന്‍ നടത്തുന്ന അതിജീവത്തിന്റെ കഥയുമായി നിവില്‍ പോളി ചിത്രം പടവെട്ട് നാളെ തീയേറ്ററുകളില്‍. ലിജു കൃഷ്ണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മേലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതത്തിലൂടെ പോരാട്ടത്തിന്റെ കഥ പറയുന്നു.

നമ്മുടെ മണ്ണ്, നമ്മുടെ നാട്, നമ്മുടെ വീട്, നമ്മുടെ വയല്‍ നമ്മള്‍ക്ക് എന്ന് പറഞ്ഞു വെക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി കോറോത്ത് രവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, രമ്യ സുരേഷ്, ഇന്ദ്രന്‍സ്, ദാസന്‍ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കണ്ണൂരിലെ മലയോര ഗ്രാമമായ മേലൂരില്‍ നടക്കുന്ന കഥ, ഇന്ത്യയില്‍ എല്ലായിടത്തും നടക്കുന്ന സംഭവങ്ങളുടെ പരിച്ഛേദമാണ്. നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ഗോവിന്ദ് വസന്തയുടെ സംഗീതവും ഇതിനകം തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തില്‍ സാരിഗമ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണന്‍ ആണ്. അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.