എൽദോസിന് മുൻകൂർ ജാമ്യം; സാഹചര്യം എന്താണെന്ന് കോടതി ഉത്തരവ് കിട്ടിയശേഷമേ വ്യക്തമാകു: വി.ഡി.സതീശൻ

എൽദോസ് കുന്നപ്പിള്ളിലിന് മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യം എന്താണെന്ന് കോടതി ഉത്തരവ് കിട്ടിയശേഷമേ വ്യക്തമാകൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എംഎൽഎ കെപിസിസിക്ക് നൽകിയ വിശദീകരണം ഇതുവരെ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. വിശദീകരണം പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കും.

പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിന് ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെയാണ് പരാതിക്കാരിയുടെ ഭാ?ഗം കോടതി കേട്ടത്. തന്നെ ആക്രമിക്കാനും വധിക്കാനും ശ്രമിച്ചെന്ന കാര്യം പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.

എൽദോസിന്റെ ഫോണുകൾ പിടിച്ചെടുക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. 22-ാം തീയതി അന്വേഷണ സംഘത്തിന് മുന്നിൽ എൽദോസ് ഹാജരാകണം.