വിദ്യാലയങ്ങളിലെ വിനോദയാത്രകള്‍; മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളിലെ വിനോദയാത്രകള്‍ സംബന്ധിച്ച്‌ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാനദണ്ഡങ്ങള്‍ പുതുക്കിയിറക്കി. വിദ്യാലയങ്ങളില്‍ വിനോദയാത്രകള്‍ രാത്രി 10 മണിക്കും പുലര്‍ച്ചെ 5 മണിക്കും ഇടയിലുള്ള സമയത്ത് പാടില്ലെന്നാണ് വിനോദയാത്രകള്‍ സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പ് പുതുക്കിയിറക്കിയ മാനദണ്ഡങ്ങളിലെ പ്രധാന നിര്‍ദ്ദേശം.

സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. യാത്ര പുറപ്പെടും മുന്‍പ് പൊലീസിലും ഗതാഗത വകുപ്പിലും സ്‌കൂള്‍ അധികൃതര്‍ വിവരങ്ങള്‍ അറിയിക്കണം. ഒരു അധ്യാപകന്‍ കണ്‍വീനറായ കമ്മിറ്റി വിനോദയാത്രക്കുണ്ടാകണം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ പുതുക്കിയ നിര്‍ദ്ദേശം ബാധകമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഒരു അക്കാദമിക വര്‍ഷത്തില്‍ മൂന്നുദിവസം മാത്രമേ യാത്രയ്ക്ക് പാടുള്ളു. യാത്രയ്ക്ക് മുന്‍പായി രക്ഷിതാക്കളുടെ യോഗം വിളിച്ച്‌ വിശദാംശം അറിയിക്കണം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്.