‘അങ്ങനെ സ്വപ്‌നം സാഫല്യമായിരിക്കുന്നു’; സ്‌കൈ ഡൈവിങ്ങ് ചിത്രങ്ങളുമായി നസ്രിയ

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് നസ്രിയ നാസിം. ആരാധകര്‍ക്കായി രസകരമായ വീഡിയോകളും ചിത്രങ്ങളും നസ്രിയ പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ കൊണ്ടു തന്നെ ആരാധകര്‍ അതെല്ലാം ഏറ്റെടുക്കാറുമുണ്ട്.

സ്‌കൈ ഡൈവിങ്ങ് ചെയ്യുന്ന ചിത്രങ്ങളാണ് നസ്രിയ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ‘അങ്ങനെ സ്വപ്‌നം സാഫല്യമായിരിക്കുന്നു. ദുബായില്‍ പെട്ടെന്ന് എത്താനായി ഞാന്‍ വിമാനത്തില്‍ നിന്നു ചാടിയിറങ്ങി’ എന്ന രസകരമായ അടിക്കുറിപ്പാണ് നസ്രിയ ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. താരങ്ങളായ ശ്രിന്ധ, നിമിഷ സജയന്‍, ശബരീഷ്, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രങ്ങള്‍ക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്.

പളുങ്ക്’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ ‘കൂടെ’യിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. ഫഹദിന്റെ നിര്‍മ്മാണക്കമ്ബനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നസ്രിയ ഇപ്പോള്‍. ‘അന്റെ സുന്ദരനാകിനി’യാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.