‘പാർട്ടി കേഡർമാരോട് സംസാരിക്കാനില്ല, പ്രതികരണം വേണ്ട മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് വരാമെന്ന് ഗവർണർ

governor signed self-finance college ordinance 

തിരുവനന്തപുരം: സർവ്വകലാശാല വിസിമാരോട് രാജിവക്കാനുള്ള നിർദ്ദേശം തള്ളി മുഖ്യമന്ത്രി.നടത്തിയ വാർത്താസമ്മേളനത്തോടുള്ള പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് കയർത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു. സംസാരിക്കാൻ ആവശ്യമുള്ളവർക്ക് രാജ് ഭവനിലേക്ക് വരാം.

നിങ്ങളിൽ എത്ര പേര് യഥാർത്ഥ മാധ്യമ പ്രവർത്തകരാണ് ചിലർ മാധ്യമ പ്രവര്ത്തകര് ആയി നടിക്കുന്നു.അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാൻ ഇല്ലെന്നും ഗവർണർ വ്യക്തമാക്കി.

യുജിസി ചട്ടം ലംഘിച്ചാണ് വിസി നിയമനം എന്ന് പറയുമ്പോൾ ഗവർണർക്കാണ് പ്രാഥമിക ഉത്തരവാദിത്വം.ഗവർണറുടെ ലോജിക് പ്രകാരം പദവിൽ നിന്ന് ഒഴിയേണ്ടത് വി സി മാരാണോയെന്നും പിണറായി വിജയൻ.രായ്ക്ക് രാമാനം വിസിമാരെ നീക്കുന്നത് മാറ്റാരെയോ തൃപ്തിപ്പെടുത്താനാണെന്നും മുഖ്യമന്ത്രി.