കൊല്ലം: കല്യാണത്തിന് എത്തി കെഎസ്‌ആര്‍ടിസി ലോഫ്‌ളോര്‍ ബസ്. മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശ പ്രകാരം നിറം മാറാന്‍ ടൂറിസ്റ്റ് ബസിനു സമയം കിട്ടാത്തതിനെ തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി എത്തിയത്. കൊല്ലം ഇടവട്ടം സ്വദേശി ഹേമന്ദ് രാജിന്റെ വിവാഹത്തിനാണ് സമയത്തു ടൂറിസ്റ്റ് ബസുകള്‍ കിട്ടാത്തതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസുകള്‍ ബുക്ക് ചെയതത്.
ചങ്ങനാശേരിയില്‍ നടന്ന മകന്റെ വിവാഹത്തിനായി റിട്ട. തഹസില്‍ദാര്‍ ഡി രാജന്‍പിള്ള ടൂറിസ്റ്റ് ബസുകള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ സമയത്ത് അത് കിട്ടിയില്ല. വെള്ള നിറം അടിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബസുടമകള്‍ ബുക്കിങ് റദ്ദാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസിയെ സമീപിച്ചത്. പിന്നാലെ തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ബുക്ക് ചെയ്ത ബസുകള്‍ എത്തി.
വരന്റെ വീട്ടുകാര്‍ ആറ് ലോഫ്‌ളോറും വധുവിന്റെ വീട്ടുകാര്‍ മൂന്ന് എണ്ണവുമാണ് ബുക്ക് ചെയതത്. കറുകച്ചാല്‍ ഇന്ദിരാ മന്ദിരത്തില്‍ കെഎം സുധിഷ് ബാബുവിന്റെ മകള്‍ എസ് കാവ്യയുമായിട്ടായിരുന്നു ഹേമന്ദിന്റെ വിവാഹം.