കോയമ്ബത്തൂര്‍ സ്ഫോടന കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

കോയമ്ബത്തൂര്‍ സ്ഫോടന കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്‍. അസ്വാഭാവിക മരണമെന്ന നിലയിലായിരുന്നു ആദ്യ എഫ്‌ഐആര്‍. കേസിന്‍്റെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത്.

വര്‍ഗീയ കലാപമാണ് പ്രതികളുടെ ലക്ഷ്യമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വി ബാലകൃഷ്ണന്‍ വ്യക്തമാക്കി. 20 പേരെ ചോദ്യം ചെയ്തു. മറ്റാരെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് കമ്മിഷണര്‍ പറഞ്ഞു. ചോദ്യം ചെയ്യലും പരിശോധനയും തുടരുകയാണെന്നും പിടിയിലായവരുടെ സംഘടനാ ബന്ധങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഫോടനത്തിന് ഉയോഗിച്ച കാറ് 10 തവണ കൈമാറി വന്നതാണ്. എല്ലാവരെയും തിരിച്ചറിഞ്ഞു. അന്വേഷണ സംഘം വിപുലീകരിച്ചു.അറസ്റ്റില്‍ ആയവരില്‍ ചിലര്‍ കേരളത്തില്‍ പോയിട്ടുണ്ട് സന്ദര്‍ശന വിവരങ്ങള്‍ ശേഖരിക്കുകയാണ്. 75 കിലോ സ്ഫോടക വസ്‌തുക്കള്‍ ആണ് കിട്ടിയതെന്ന് കമ്മിഷണര്‍ വിശദീകരിച്ചു.