പ്രീതി നഷ്ടമായി, ധനമന്ത്രിയെ പുറത്താക്കണമെന്ന് ഗവർണർ; മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ധന മന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചു.ബാല ഗോപാലിന്‍റെ ഗവര്‍ണ്ണര്‍ക്ക് എതിരായ പ്രസംഗമാണ് നടപടിക്ക് ആധാരം.

ധനമന്ത്രിയെ പിന്‍വലിപ്പിക്കാനാണ് ഗവര്‍ണ്ണാറുടെ അടുത്ത മിന്നല്‍ നീക്കം.പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.ഗവര്‍ണറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ് .