കൊച്ചി ബാറിൽ വെടിവെപ്പ്; രണ്ട് റൗണ്ട് വെടിയുതിർത്തു, പ്രതികൾക്കായി തിരച്ചിൽ

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴിയാണ് വെടിയുതിർത്തത്.

മദ്യപിച്ചിറങ്ങിയ രണ്ട് പേർ ബാറിൻറെ ചുമരിലേക്ക് രണ്ട് റൗണ്ട് വെടി വെച്ചു. വെടിവെപ്പിൽ ആർക്കും പരിക്കില്ല. രാത്രി 7 മണിയോടെയാണ് ബാർ ഉടമകൾ പരാതി നൽകിയത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. എക്‌സൈസും ബാറിലെത്തി പരിശോധന നടത്തി. ബാർ ജീവനക്കാരെ മൊഴിയെടുത്ത ശേഷം പൊലീസ് വിട്ടയച്ചു.