മുക്കത്തെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ; ഭീഷണിപ്പെടുത്തൽ, കാമുകൻ അറസ്റ്റിൽ

dalit girl suicide

മുക്കത്ത് ദലിത് പെൺകുട്ടി അനുപ്രിയ മരിച്ച സംഭവത്തിൽ കാമുകൻ റിനാസിനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണവുമായി അനുപ്രിയയുടെ സഹോദരൻ. സ്കൂൾ യൂണിഫോമിലാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനുപ്രിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇതരമതസ്ഥനായ യുവാവുമായി പ്രണയമുള്ള കാര്യം ഏറെ വൈകിയാണ് ബന്ധുക്കൾ അറിഞ്ഞത്.

ഡയറി കുറിപ്പുകളും ഫോൺ രേഖകളും പരിശോധിച്ചാണ് യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ബന്ധം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കാമുകൻറെ വീട്ടുകാർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും സഹോദരങ്ങൾ പറഞ്ഞു. സംഭവത്തിൽ തൻറെ പേര് വലിച്ചിഴയ്ക്കരുതെന്ന് റിനാസ് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. പൊലീസിനോട് തൻറെ പേര് പറയുമെങ്കിൽ അങ്ങാടിയിൽ ഇറങ്ങില്ലെന്നു ഭീഷണിപ്പെടുത്തിയതായും സഹോദരൻ പറഞ്ഞു.

പെൺകുട്ടിയുടെ കൈയിൽ കണ്ട കാമുകൻറെ പേര് ബന്ധുക്കളിൽ മരണത്തിൽ ദുരൂഹത ഉണർത്തുന്നു. മുറിയിൽ നിന്ന് കിട്ടിയ ഡയറിയിൽ പ്രണയുമായി ബന്ധപ്പെട്ട വിവരങ്ങളും കാമുകൻറെ പേരു വിവരങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് പ്രണയനൈരാശ്യമാണ് മരണത്തിലേക്ക് നയിച്ചതെന്നും സഹപാഠികൾ ആരോപിച്ചിരുന്നു. മരിക്കും മുൻപ് കാമുകൻറെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതും മതം മാറുന്നതിനെ കുറിച്ചും അനുപ്രിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും പൊലീസിനു മൊഴി ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് സൈബർ സെല്ലുവഴി കൂടുതൽ അനേഷണം നടത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 22 വയസുള്ള നിയാസിനെ പോലിസ് കസ്റ്റടിയിൽ എടുത്തത്.

രണ്ടുവർഷങ്ങളായി ഇവർ പ്രണയത്തിലായിരുന്നു. 8 മാസം മുൻപ് യുവാവ് ഗൾഫിലേക്ക് പോയി. പത്തു ദിവസം മുമ്പാണ് തിരിച്ച് നാട്ടിലെത്തിയത്. തുടർന്ന് ഈ ദിവസങ്ങളിൽ പലവട്ടം അവർ പരസ്പരം കാണുകയും പല സ്ഥലങ്ങളിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. മരണം സംഭവിച്ച ദിവസവും ഇരുവരും പരസ്പരം കണ്ടതായിട്ടാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. ചോദ്യം ചെയ്യൽ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ആത്മഹത്യയുടെ തലേദിവസം അനുപ്രിയ തൻറെ ഡയറിയില്‍ കുറിച്ച് വെച്ചത് ‘ശരിക്കും മരണം എത്ര രസകരമാണ്’ എന്ന വരികളാണ്. സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ കുട്ടിക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അനുപ്രിയ ആത്മഹത്യ ചെയ്തത് റിനാസിൻറെ മാനസിക പീഡനം കാരണമാണ് എന്നാണ് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. അനുപ്രിയയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Content highlight: accused arrested in Dalit girl suicide in mukkam