കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തളളല്‍ കുറച്ചുകൊണ്ടുവരാനുളള മാര്‍ഗങ്ങളെ സംബന്ധിച്ച് ധാരണയിലെത്താതെ കാലാവസ്ഥാ ഉച്ചകോടി അവസാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ 25-മത് കാലാവസ്ഥാ സമ്മേളനമാണ് അവസാനിച്ചത്. 196 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് COP25 ഉച്ചകോടിയില്‍ പങ്കാളികളായത്. പാരീസ് ഉടമ്പടിയുടെ ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ ഫലപ്രദമായില്ല. ചിലെയില്‍ ആഭ്യന്തര കലാപം നടക്കുന്നതിനാല്‍ അവാസാന നിമിഷമാണ് മാഡ്രിഡിലേക്ക് ഉച്ചകോടി മാറ്റിയത്. വന്‍ ശക്തികളായ രാഷ്ട്രങ്ങളുടെ നിസ്സഹകരണമാണ് സമ്മേളനത്തിന്റെ പരാജയത്തിന് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
പങ്കെടുത്ത ഭൂരിഭാഗം രാജ്യങ്ങളും കാര്‍ബണ്‍ വാതകങ്ങളുടെ അളവ് കുറയ്ക്കാന്‍ സന്നദ്ധത പ്രഖ്യാപിച്ചു. യുഎസ്, ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ വന്‍ രാഷ്ട്രങ്ങളാണ് കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണത്തിനുള്ള നിര്‍ദേശത്തെ എതിര്‍ത്തത്. യൂറോപ്യന്‍ യൂണിയനും മറ്റു ചെറു രാജ്യങ്ങളും തങ്ങളുടെ ഉത്തരവാദിത്തം പാലിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയാണ് ചെയ്തത്. പാരിസ് ഉടമ്പടിയില്‍ 174 രാജ്യങ്ങളാണ് ഒപ്പുവെച്ചിട്ടുളളത്. ചൈന, യുഎസ്, ഇന്ത്യ, റഷ്യ, ജപ്പാന്‍ തുടങ്ങിയവയാണ് കാര്‍ബണ്‍ വികിരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളായി ഇപ്പോള്‍ മാറിയിരിക്കുന്നത്.
Content Highlights: COP25 climate conference ended