പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ടെനറ്റിൻ്റെ ട്രെയിലർ പുറത്ത് വിട്ടു. രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ് സിനിമ പറയുന്നത്. ഏഴ് രാജ്യങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ചിത്രീകരണ രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹിന്ദി നടി ഡിംപിള്‍ കപാഡിയാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്. ചിത്രത്തിൻ്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Content Highlights: tenet movie official trailer released