എയർ ഇന്ത്യയെ വിൽക്കരുത്; പ്രധാന മന്ത്രിക്ക് കത്ത്

പൊതുമേഖലാസ്ഥാപനമായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് എയര്‍ ഇന്ത്യ യൂണയൻ കത്തയച്ചു. ഓഹരികള്‍ സ്വകാര്യ കമ്പനിക്ക് വില്‍ക്കുന്നതിന് പകരം പകരം എല്‍&ടി, ഐടിസി എന്നിവയുടെ മാതൃകയില്‍ എയര്‍ ഇന്ത്യയെ ബോര്‍ഡ് നിയന്ത്രിക്കുന്ന കമ്പനിയാക്കണമെന്ന് യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. 58,000 കോടിക്കടുത്തുള്ള ബാധ്യതകളാണ് നിലവില്‍ എയര്‍ഇന്ത്യയ്ക്കുള്ളത്. സ്വകാര്യവത്കരിച്ചില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് വ്യക്തമാക്കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് എയര്‍ ഇന്ത്യ അടക്കമുള്ള സ്വകാര്യ കമ്പനികൾ വിൽക്കുന്നത് എന്നാണ് വിശദീകരണം. 4000 കോടിയോളം രൂപ വാര്‍ഷിക ചെലവുള്ളതിനാല്‍ ലോണുകള്‍ തിരിച്ചടയ്ക്കാൻ സാധിക്കുന്നില്ലെന്നും കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സര്‍ക്കാര്‍ പരിഗണിക്കണമെന്നും എയര്‍ ഇന്ത്യയെ നയിക്കുന്നതിനായി പ്രൊഫണഷല്‍ മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കണമെന്നും കത്തില്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ കാബിന്‍ ക്രൂ അസോസിയേഷന്‍, ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് തുടങ്ങിയ സംഘടനകളാണ് ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
Content Highlight; do not sell air india assets say staff to narendra modi