ഡൽഹിയിലെ രാംലീല മെെതാനിയിൽ ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് നേരെ തീവ്രവാദ ഭീഷണി. പൗരത്വ നിയമ ഭേദഗതി പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഭീകരാക്രമണ ഭീഷണി ഉണ്ടായിരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് പ്രധാന മന്ത്രിയെ ഉന്നം വയ്ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി എസ്പിജിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാന മന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ എസ്പിജിക്കും ഡല്‍ഹി പോലീസിനും ജാഗ്രതാ നിര്‍ദേശം ലഭിച്ചതോടെ നാളെ പരിപാടി നടക്കുന്ന രാംലീല മൈതാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയാണ് നാളെ നടക്കാനിരിക്കുന്നത്. ഇവിടെ യാതൊരു വിധ പ്രതിഷേധങ്ങളും നടക്കാതിരിക്കാന്‍ വലിയ സുരക്ഷാ വലയം ഡല്‍ഹി പോലീസ് തീര്‍ക്കും.
Content Highlight; terrorist threat for prime minister narendra modi programme