ക്യൂബയില്‍ 43 വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയെ നിയമിച്ചു. ടൂറിസം മന്ത്രി മാനുവല്‍ മരേരോ ക്രൂസിനെയാണ്, പ്രസിഡൻ്റ് മിഖായേല്‍ ഡയാസ് കാനല്‍ പ്രധാനമന്ത്രിയായി നിയമിച്ചത്. 1976-ന് ശേഷം ആദ്യമായാണ് ക്യൂബയില്‍ പ്രധാനമന്ത്രി നിയമനം നടക്കുന്നത്.
1976 ൽ അന്നത്തെ വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോ പ്രധാനമന്ത്രി സ്ഥാനം റദ്ദാക്കിയത്. ഈ വർഷം ആദ്യം പാസാക്കിയ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ദ്വീപിനായി ഒരു പുതിയ ഭരണഘടനയുടെ നിയമപ്രകാരമാണ് വീണ്ടും ഇത് പുനഃസ്ഥാപിച്ചത്. 2004 ൽ ഫിഡൽ കാസ്ട്രോയാണ് മാരെറോയെ ടൂറിസം മന്ത്രിയായി തിരഞ്ഞെടുത്തത്. അതിനുശേഷം ദ്വീപിലേക്കുള്ള വിനോദസഞ്ചാരമേഖലയിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു.
നാഷണല്‍ അസംബ്ലി ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രവര്‍ത്തനമികവും വിശ്വാസതയും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയുമാണ് മരേരോയുടെ പ്രത്യേകതയെന്ന് ക്യൂബന്‍ പ്രസിഡൻ്റ് മിഖായേല്‍ ഡയാസ് കാനല്‍ പറഞ്ഞു.
Content highlight; Cuban President Miguel Díaz-Canel has appointed the country’s first prime minister