പൗരത്വഭേദഗതി ബില്ലിനെതിരെ അസമില്‍ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാന്‍ ”തദ്ദേശീയരുടെ സ്വത്ത് സംരക്ഷിക്കൽ നിയമം” കൊണ്ടു വരാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചു. അസം നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ പ്രസ്തുത ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.
പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീം കോടതിയുടെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് യോഗി സര്‍ക്കാര്‍ നിയമനടപടികളിലേക്ക് കടക്കുന്നത്. ഇതിൻറെ ഭാഗമായി മുസഫര്‍ നഗറിലെ പ്രതിഷേധക്കാരുടെ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. സമാനമായ നടപടികളിലേക്ക് മറ്റ് ജില്ലാഭരണകൂടങ്ങളും നീങ്ങിയിട്ടുണ്ട്.
പ്രതിഷേധക്കാരില്‍ നിയമം കൈയ്യിലെടുത്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊതു മുതല്‍ നശിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും യോഗി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിൻറെ മറവില്‍ ഉത്തര്‍ പ്രദേശില്‍ അക്രമം അഴിച്ചു വിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരുടെ ചിത്രങ്ങള്‍ സഹിതം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. പട്ടികയില്‍ നിലവിലുള്ള 3,500 പേര് അറസ്റ്റിലായതായി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നിരപരാധികളെ വെറുതെ വിടുമെന്നും യോഗി ഉറപ്പ് നല്കി.
Content highlight; UP govt confiscated protesters property and Assam govt to move bill to protect the assets of locals.