ദേശീയ പൗരത്വതത്തെ ചൊല്ലി എൻഡിഎ ഘടകകക്ഷികൾക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ജെഡിയുവിനു പിന്നാലെ എൻഡിഎയുടെ മറ്റൊരു ഘടകക്ഷിയായ ശിരോമണി അകാലിദളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടുമായി രംഗത്തു വന്നതോടെ മുന്നണിയിൽ പ്രതിസന്ധി മുറുകി. മുസ്ലിംകളെ പൗരത്വ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തണമെന്നു ശിരോമലി അകാലിദൾ പ്രസിഡൻ്റ് സുഖ്ബിർ സിങ് ബാദൽ പറഞ്ഞു.
മറ്റു മതവിഭാഗങ്ങൾക്കു വേണ്ടി ജീവത്യാഗം ചെയത്വരാണു സിക്ക് ഗുരുക്കൾ അതുകൊണ്ടുതന്നെ അവരുടെ ദർശനത്തിന് എതിരാണു മുസ്ലിം വിഭാഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള നിയമമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ദേശീയ പൗരത്വ റജിസ്റ്ററെ കുറിച്ച് പരാമർശിക്കാൻ അദ്ദേഹം തയാറായില്ല. പട്യാലയിൽ നടന്ന റാലി അഭിസംബോധന ചെയ്യവെയാണ് സുഖ്ബിറിൻ്റ് ഈ പ്രസ്താവന.
ഘടകകക്ഷികൾക്കിടയിൽ വ്യത്യസ്ത ആശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ശിരോമലി അകാലിദാളിൻറെ അഭിപ്രായത്തെ മാനിക്കുന്നെന്നും പഞ്ചാബ് ബിജെപി പ്രസിഡൻ്റ് ഷ്വൈത് മാലിക് പ്രതികരിച്ചു. ജെഡിയുവിനു പിന്നാലെ ശിരോമണി അകാലിദളും രംഗത്തു വന്നതോടെ ഘടകകക്ഷികൾക്കുള്ളിൽ വൻഭിന്നിപ്പാണ് കാണാൻ കഴിയുന്നത്.
ദേശീയ പൗരത്വ റജിസ്റ്റര്‍ ചര്‍ച്ചചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്നും എന്‍ആര്‍സി വേണ്ടെന്ന നിലപാട് യോഗത്തില്‍ അറിയിക്കുമെന്നും ജെഡിയു അറിയിച്ചു. സിഎഎ-എന്‍ആർസി വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരോട് സര്‍ക്കാര്‍ സംസാരിക്കണമെന്നും ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും എല്‍ജെപി നേതാവ് ചിരാഗ് പസ്വാനും ആവശ്യപ്പെട്ടു. പൗരത്വ റജിസ്റ്റർ ബിഹാറിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും വ്യക്തമാക്കി.
Content highlight; BJP ally SAD wants Muslims included in CAA