പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ ഇന്ന് ഡിഎംകെയും കോൺഗ്രസും ഇടതുപാർട്ടികളും പങ്കെടുക്കുന്ന മഹാറാലി നടക്കും. കൂടാതെ കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് എംഎൽഎമാർ ഇന്ന് മംഗലാപുരം സന്ദർശിക്കും. എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എം.സി.ഖമറുദ്ദീൻ, പി.കെ.ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് സംഘത്തിലുള്ളത്.
പൗരത്വഭേതഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലിസ് വെടിവയ്പ്പുണ്ടായ പ്രദേശങ്ങളും വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും ബന്ധുക്കളെയും നേരിൽ സന്ദർശിക്കും.
മംഗളൂരു നഗരത്തിൽ കർഫ്യൂ പിൻവലിച്ചെങ്കിലും നിരോധനാഞ്ജ ഇന്നും തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരള എംഎൽഎമാരെ കർണാടക പോലീസ് തിരിച്ചയക്കാനും സാധ്യതയുണ്ട്. പ്രതിപക്ഷ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മക്കൾ കക്ഷി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. പ്രതിഷേധ റാലി മുഴുവനും വീഡിയോയിൽ ചിത്രീകരിക്കണമെന്ന് പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
Content highlight; CAA protest rally in chennai today. Kerala muslim league MLAs to visit mangalore