പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കേരളത്തിലും അലയടിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും വിയോജിപ്പ് രേഖപ്പെടുത്തിയാണ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നത്. ഇന്ന് രണ്ട് മണിക്ക് എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് ഷിപ്പ് യാർഡിലേക്കാണ് ലോങ് മാർച്ച്.
സമൂഹ മാധ്യമങ്ങളിലൂടെ ഇതിനായുള്ള ക്യാംപയിൻ ആരംഭിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തകരും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ലോങ് മാർച്ചിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ഇതിനു പുറമേ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്‌കാരിക പ്രവർത്തകരും വിദ്യാർത്ഥികളും ബഹുജനങ്ങളും ”ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്” എന്ന പേരിൽ എറണാകുളം രാജേന്ദ്രമൈതാനിയിൽ നിന്നും ഫോർട്ടുകൊച്ചി വരെ തിങ്കളാഴ്ച്ച പദയാത്ര നടത്തുന്നുണ്ട്.
Content highlight; protest against CAA long march in ernakulam