പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തിൽ സിപിഎമ്മുമായി സഹകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ സി.പി.എമ്മിന് ആത്മാര്‍ഥതയില്ലെന്നും, പിണറായി വിജയന് എന്നും മൃദുഹിന്ദുത്വ നിലപാടാണുള്ളത് എന്നും അതുകൊണ്ടൊക്കെ തന്നെയാണ് സംയുക്തസമരത്തെ താന്‍ എതിര്‍ത്തതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
യോഗി ആദിത്യനാഥും യെദ്യൂരപ്പയുമായി പിണറായിക്ക് വ്യത്യാസമില്ലെന്നും കോൺഗ്രസ് നേതാക്കളെ ജയിലിൽ അടച്ച നടപടിയിലൂടെ ബിജെപിയെ സന്തോഷിപ്പാക്കാനാണ് പിണറായിയുടെ ശ്രമമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎമ്മുമായി സഹകരിച്ച് സംയുക്ത പ്രതിഷേധത്തിനിറങ്ങുന്നതിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ വിഭിന്ന അഭിപ്രായമാണ് നിലവിലുള്ളത്. സിപിഎമ്മുമായി സഹകരണത്തിന് ഇല്ലെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടിന് പിന്തുണയുമായി കൂടുതൽ കോൺഗ്രസ് നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.
Content Highlight; mullappally ramchandran said that he did not want to cooperate with ldf