ജാർഖണ്ഡിൽ അടിതെറ്റി ബിജെപി, വിജയം കൈവരിച്ച് മഹാസഖ്യം

ജാര്‍ഖണ്ഡ്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മഹാസഖ്യം അധികാരത്തിലേക്ക്. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ സാഹചര്യത്തിൽ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങൾ കൊഴുക്കുകയാണ്. 81ൽ 41 സീറ്റുകളിലും വിജയം കണ്ടെത്തിയത് മഹാസഖ്യമാണ്. 29 സീറ്റുകൾ മാത്രമാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് നേടാനായത്. സംസ്ഥാനത്ത് എ.ജെ.എസ്.യുവിന് നാല് സീറ്റും, ജെ.വി.എമ്മിനു മൂന്ന് സീറ്റും നേടാനായിട്ടുണ്ട്. മറ്റുള്ളവർ നാല് സീറ്റുകളിലും വിജയം കണ്ടെത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് ഏറെ നിർണായകമാണ് ജാർഖണ്ഡിലെ ജനവിധി. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ബി.ജെ.പി 65 സീറ്റ് വരെ ലീഡ് പിടിച്ചെങ്കിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു.

Content Highlight; congress win majority in jhargand