ജമാല്‍ ഖശോഗിയെ വധിച്ച കേസില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ

സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ പ്രഖ്യാപിച്ചു.കൊലപാതകത്തില്‍ 11 പേര്‍ കുറ്റക്കാരെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ കണ്ടെത്തി. കൊലപാതകത്തില്‍ നേരിട്ട് പെങ്കടുത്ത അഞ്ചു പേര്‍ക്കാണ് വധശിക്ഷ. മൂന്ന് പേര്‍ക്ക് 24 വര്‍ഷത്തെ തടവ് ശിഷയും വിധിച്ചിട്ടുണ്ട്. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ കഹാത്താനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.

2018 ഒക്ടോബര്‍ രണ്ടിന് സൗദി പൗരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖശോഗിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ മൃഗീയമായി കൊലപ്പെടുത്തിയത്. പ്രതികൾക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്‍ നേരത്തെ പറഞ്ഞിരുന്നു. ഖശോഗിയെ മരുന്ന് കുത്തിവെച്ചാണ് കൊന്നത്. വാഷിംങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ജമാല്‍ ഖശോഗിയുടെ തിരോധാനം വലിയ തോതില്‍ വിവാദമാക്കിയിരുന്നു.

Content highlight; Five people have been sentenced to death over the murder of journalist Jamal Khashoggi