ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ റിപ്പോര്‍ട്ട്. ഉപഭോഗവും നിക്ഷേപവും നികുതി വരുമാനവും കുറയുന്നതും മറ്റ് ഘടകങ്ങളും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടസമായതായി ഐഎംഎഫിന്റെ വാര്‍ഷിക അവലോകനത്തില്‍ പറഞ്ഞു.
രാജ്യത്ത് ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയിൽ നിന്ന് മുക്തരായിട്ടുണ്ടെന്നും എന്നാൽ ഇന്ന് ഇന്ത്യ വലിയ സാമ്പത്തികമാന്ദ്യത്തിലാണെന്നും ഐഎംഎഫ് ഏഷ്യാ- പസഫിക് വകുപ്പിന്റെ ചുമതലയുളള റനിൽ സൽഗാഡോ വ്യക്തമാക്കി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം അഞ്ചു തവണയാണ് നിരക്കുകള്‍ കുറച്ചത്. ഒമ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നിരക്കുകള്‍ കുറച്ചിട്ടും കാര്യമായ നേട്ടം കൈവരിക്കാനായിട്ടില്ലെന്നായിരുന്നു ഈ മാസം നടത്തിയ അവലോകനത്തില്‍ പറഞ്ഞത്. വാര്‍ഷിക വളര്‍ച്ചാ നിരക്ക് മുന്‍നിശ്ചയിച്ച 6.1 ല്‍ നിന്ന് അഞ്ച് ശതമാനമായും റിസര്‍വ് ബാങ്ക് കുറച്ചിരുന്നു.
content highlights: India in midst of significant economic slowdown needs policy actions-IMF