ജനാധിപത്യ അവകാശങ്ങള്‍ക്കായി ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ഹോങ്കോങിലെ ജനങ്ങള്‍ ക്രിസ്‍മസ് ആഘോഷവും പോരാട്ടത്തിന്‍റെ ഭാഗമാക്കാൻ ഒരുങ്ങുകയാണ്. ക്രിസ്‍മസ് രാവ് ‘നിശബ്‍ദ രാത്രി’യാക്കാനാണ് ഹോങ്കോങ് പ്രക്ഷോഭകരുടെ തീരുമാനം.
ഹോങ്കോങ്ങിലെ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധസൂചകമായി ഒത്തുകൂടും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ ‘നിശബ്‍ദ’ റാലികള്‍ നടത്തുകയും ചെയ്യും.
ക്രിസ്‍മസിന്‍റെ തലേദിവസമായ ചൊവ്വാഴ്‍ച രാത്രിയാണ് നിശബ്‍ദ പ്രതിഷേധങ്ങള്‍ അരങ്ങേറുക. വിവിധ മാളുകളില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിക്കാനാണ് ഓണ്‍ലൈന്‍ പ്രൊട്ടസ്റ്റേഴ്‍സ് ഫോറം തീരുമാനിച്ചിരിക്കുന്നത്. ക്രിസ്‍മസ് രാവില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ പോലീസ് തടയില്ല. എന്നാല്‍ പ്രശ്‍നങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ സജ്ജമായിരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
content highlights: Hong Kong protest on Christmas eve