‘പ്രതിഷേധങ്ങളോട് ഗവർണർ പ്രതികരിച്ച രീതി വിമർശനീയം’; വിഖ്യാത ചരിത്രകാരൻ ഇർഫാൻ ഹബീബ്

irfan habib

പ്രതിഷേധങ്ങളിൽ ഗവർണർ പ്രതികരിച്ച രീതിയോട് വിമർശനവുമായി വിഖ്യാത ചരിത്രകാരൻ ഇർഫാൻ ഹബീബ്. ഇന്ത്യൻ ചരിത്ര കോൺഗ്രസ് കണ്ണൂർ സർവകലാശാലയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ  ഇർഫാൻ ഹബീബ് ഉൾപ്പടെയുള്ളവർ രംഗത്തെത്തി.

‘അവർ ലൈബ്രറി തല്ലിത്തകർക്കുന്നു, അവിടെ വിദ്യാർത്ഥികൾക്ക് പോകാൻ പറ്റാത്ത സാഹചര്യമാക്കുന്നു, അവിടത്തെ പഠനാന്തരീക്ഷം നശിപ്പിക്കുന്നു, പഠനം മുടങ്ങുന്നു, അധ്യാപനം മുടങ്ങുന്നു, ദേശീയ ചരിത്ര കോൺഗ്രസെന്ന ഞങ്ങളുടെ കൂട്ടായ്മയ്ക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ? തീർച്ചയായുമുണ്ട്. അതിലെന്താണ് തെറ്റ്? അത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലേ? കശ്മീരിൽ നിന്നുള്ള, അസമിൽ നിന്നുള്ള, ആക്രമിക്കപ്പെട്ട സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും പ്രതിനിധികളുമുണ്ട് ഇവിടെ. ഞങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ? തീർച്ചയായുമുണ്ട്. ഞങ്ങളത് ചെയ്യുകയും ചെയ്യും’, എന്ന് ഇർഫാൻ ഹബീബ് പറയുന്നു.

”യഥാർത്ഥത്തിൽ മൗലാന ആസാദിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത്. അതിനിടയിൽ അദ്ദേഹം ഗാന്ധിജിയെക്കുറിച്ച് പറയാൻ തുടങ്ങി. മൗലാന ആസാദ് ചെയ്ത കാര്യങ്ങൾ ഗാന്ധി ചെയ്തതാണെന്ന തരത്തിൽ ചരിത്രം തെറ്റിച്ചുപറഞ്ഞു. അപ്പോഴാണ് ഞാൻ പറഞ്ഞത് നിങ്ങൾ ഗോഡ്സെയെക്കുറിച്ച് പറയുന്നതാണ് നല്ലതെന്ന്. കാരണം ബിജെപിയെ പിന്തുണയ്ക്കുന്നയാളാണ് ഗവർണർ. അവരുടെ എംപിയാണ് ഗോഡ്സെ ദേശഭക്തനാണെന്ന് പറഞ്ഞത്” – ഇർഫാൻ ഹബീബ് പരിഹസിച്ചു.

ഇർഫാൻ ഹബീബ് അടക്കമുള്ളവർ ഭരണഘടന ആക്രമിക്കപ്പെടുന്നു എന്ന തരത്തിൽ പ്രസംഗിച്ചതിനെത്തുടർന്നാണ് എഴുതിത്തയ്യാറാക്കിയ പ്രസംഗം ഉപേക്ഷിച്ച് സംസാരിച്ചതെന്ന് ഗവർണർ പറഞ്ഞിരുന്നു. ഭരണഘടന ആക്രമിക്കപ്പെടുന്നു എന്നത് തനിക്ക് അംഗീകരിക്കാനാകില്ല എന്നാണ് ഗവർണറുടെ നിലപാട്.

content highlights: irfan habeeb reply to governor on comments about caa protests