കുതിച്ചുയർന്ന് പാചകവാതക വില: അഞ്ച് മാസത്തിനിടെ 139 രൂപ വർധനവ്

lpg price hike

രാജ്യത്ത് വീണ്ടും പാചകവാതക വിലയുയർത്തികൊണ്ട് കേന്ദ്ര സർക്കാർ. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. സബ്‌സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന് 19 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 28 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ഇത് അഞ്ചാമത്തെ മാസമാണ് രാജ്യത്ത് പാചക വാതകത്തിന് വില വര്‍ധിക്കുന്നത്. 14.2 കിലോയുള്ള പാചക വാതക സിലിണ്ടറിന് ഇതോടെ 695-ല്‍ നിന്ന് 714 രൂപയായി. ഡല്‍ഹിയിലെ നിരക്കാണിത്.

സെപ്റ്റംബര്‍ മുതൽ അഞ്ചു മാസത്തിനിടെ സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിന് 139.5 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് ഇതോടെ 704 രൂപ ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനിമുതല്‍ 1213 രൂപക്ക് പകരം 1241 രൂപയായി നല്‍കണം.

content highlights: lpg cylinder price hiked for 5th month today