ചരിത്രലിപികളിൽ പൊൻതൂവൽ അണിയുവാൻ ഇന്ത്യ വീണ്ടും ഒരുങ്ങികഴിഞ്ഞിരിക്കുന്നു. ചന്ദ്രയാൻ-3 പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയെന്ന് ഐഎസ്ആർഒ മേധാവി കെ ശിവൻ അറിയിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ പൂർണ വിജയത്തിനായി ഇന്ത്യയുടെ വ്യോമസേനയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാല് പേരെ ഗഗൻയാൻ പദ്ധതിയുടെ പരിശീലനത്തിനായി റഷ്യയിലേക്ക് വിടും. എന്നാൽ അതേ സമയം ചന്ദ്രയാൻ-2 പൂർണ പരാജയം മാത്രം ആയിരുന്നില്ലെന്നും പദ്ധതിയുടെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും കെ ശിവൻ വ്യക്തമാക്കി.
16 മാസങ്ങൾക്കുളളിൽ ചന്ദ്രയാൻ-3 ദൗത്യം പൂർത്തിയാകും. ചന്ദ്രയാൻ-2 ഓർബിറ്റർ ഇപ്പോഴും ചന്ദ്രോപരിതലത്തിൽ ഭ്രമണം തുടരുന്നതിനാൽ അതിന് പാകത്തിലുള്ള ലാൻഡറും റോവറും തന്നെയാകും ചന്ദ്രയാൻ -3 ദൗത്യത്തിലുമുണ്ടാവുക എന്നും കെ ശിവൻ അറിയിച്ചു.
content highlights : 2020 will be year of chandrayaan 3