രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരണപ്പെട്ടത് ഒമ്പത് കുഞ്ഞുങ്ങള്‍. ഇതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. കോട്ടയിലെ ജെ.കെ.ലോണ്‍ ആശുപത്രിയിലാണ് ഡിസംബറില്‍ മാത്രം 100 ശിശുമരണങ്ങള്‍ നടന്നത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. ജനന സമയത്ത് ഭാരം കുറവായതിനാലാണ് കുട്ടികള്‍ പ്രധാനമായും മരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാര അറിയിച്ചു.
ഡിസംബര്‍ 23-24 ദിവസങ്ങളില്‍ 24 മണിക്കൂറിനിടെ 10 കുട്ടികളാണ് മരിച്ചത്. കൂട്ട ശിശുമരണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം തുടരുകയാണ്. ദേശീയ ശിശു സംരക്ഷണ കമ്മീഷനടക്കം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ഡിസംബര്‍ 30ന് നാല് കുട്ടികളും 31ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. 2014-ല്‍ 11,98 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും ഇത് താരതമ്യം ചെയ്യുമ്പോൾ 2019-ല്‍ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
Content Highlights: infant deaths in Rajasthan’s Kota rises to 100