സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘സൂരറൈ പോട്ര്’ ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുധാ കൊങ്ങര ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൻജികെ ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രത്തിൽ മലയാളി താരം അപർണ ബാലമുരളിയാണ് നായിക. സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണിത്.
മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര് ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 2ഡി എന്റര്ടൈന്മെന്റ്സും സീഖ്യാ എൻ്റെര്ടെയിൻമെൻ്റെിൻ്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി.വി പ്രകാശാണ് സംഗീതം നിർവഹിക്കുന്നത്.
Content Highlight: surya movie ‘soorarai potru’ poster released