പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് ജയിലിലടക്കപ്പെട്ട അച്ഛനെയും അമ്മയെയും 14 മാസം പ്രായമുള്ള മകള്‍ കണ്ടത് 14 ദിവസത്തിന് ശേഷം

anti caa protests activist

പൗരത്വ നിയമത്തിനെതിരെ പോരാടി തിരിച്ചെത്തിയ അച്ഛനും അമ്മയ്ക്കും 14 മാസം പ്രായമുള്ള കുഞ്ഞ് ചമ്പക് നല്‍കിയത് നിറഞ്ഞ പുഞ്ചിരി. ജയിലിലെ ജീവിതം നല്‍കിയ അനുഭവങ്ങള്‍ മറക്കാന്‍ ചമ്പക്കിൻ്റെ മാതാപിതാക്കളായ രവി ശേഖറിനും ഏക്തക്കും ആ പുഞ്ചിരി മാത്രം മതിയായിരുന്നു. അച്ഛനും അമ്മയും വാരിപ്പുണര്‍ന്നപ്പോള്‍ കുഞ്ഞു ചമ്പക് പുഞ്ചിരി തൂകിയത് കണ്ടു നിന്നവരുടെയെല്ലാം മനസ് കീഴടക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിൻറെ പേരിൽ ഉത്തര്‍പ്രദേശിലെ ആക്ടിവിസ്റ്റുകളായ രവി ശേഖറിനെയും ഏക്തയെയും ഡിസംബര്‍ 19-ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരെയും വാരണാസിയിലെ ജയിലിലടക്കുകയും ചെയ്തു. ഇതോടെ രവിശേഖറിൻ്റെ സഹോദരൻ്റെ സംരക്ഷണത്തിലായിരുന്നു ഇവരുടെ മകള്‍ ചമ്പക്. കഴിഞ്ഞ ദിവസം രവിശേഖറിനും ഏക്തയ്ക്കും പോലീസ് ജാമ്യം അനുവദിച്ചത്. മുലപ്പാല്‍ കുടിക്കുന്ന തൻ്റെ കുഞ്ഞിനെ കാണാന്‍ കഴിയാതെ ജയിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത മനഃപ്രയാസമാണ് അനുഭവിച്ചതെന്നു ഏക്ത പറഞ്ഞു.

Content Highlights: after 2 weeks in jail over anti caa protests activist couple from Varanasi reunite with baby champak