വമ്പന്‍ താരനിരയുള്ള മോഹിത് സൂരി സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷന്‍ ചിത്രം മലംഗിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ലവ് രഞ്ജന്‍, അങ്കുര്‍ ഗാര്‍ഗ്, ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, ജയ് ഷെവക്രാമന്‍ എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം 2019 മാര്‍ച്ചിലാണ് ഷൂട്ടിങ് ആരംഭിച്ചത്.
ചിത്രത്തില്‍ അനില്‍ കപൂര്‍, ആദിത്യ റോയ് കപൂര്‍, ദിഷ പതാനി, കുനാല്‍ ഖേമു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഷിക്വി 2 ന് ശേഷം ആദിത്യ റോയി കപൂറുമായും കല്യുഗിന് ശേഷം ഖേമുമായുമുള്ള സൂരിയുടെ രണ്ടാമത്തെ ചിത്രമാണിത്. അനില്‍ കപൂര്‍ ചിത്രത്തിലെ നെഗറ്റീവ് റോളില്‍ തമാശക്കാരനായ ഒരു പോലീസുകാരനായി എത്തുന്നു.
അങ്കിത് തിവാരി, അനുപം റോയ്, മിത്തൂണ്‍, ജീത് ഗാംഗുലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. വികാസ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തും.
Content highlight: Bollywood new movie Malang new poster has been released



