അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്ഡ് ട്രംപ്. അമേരിക്കക്കാര്‍ക്ക് നേരേയോ അമേരിക്കയുടെ വസ്തുവകകള്‍ക്ക് നേരെയോ ഇറാന് ആക്രമണം നടത്തിയാല്‍ഇറാന്റെ 52 കേന്ദ്രങ്ങള്‍ തിരിച്ചാക്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആ ആക്രമണം അതിവേഗത്തിലും അതിശക്തവുമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേല്‍ നഗരമായ ടെല്‍ അവീവും തങ്ങളുടെ സൈനിക പരിധിക്കുള്ളിലാണെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഘൊലമാലി അബുഹമേസ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.
ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ചെയ്യാനുള്ള അവകാശം ഇറാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ശനിയാഴ്ച ഇറാഖിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കു നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. യുഎസ് എംബിസി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിലാണ് ആക്രമണം നടന്നത്. ഇതിനു പിന്നാലെ യുഎസ് സേന താവളമടിച്ചിരിക്കുന്ന അൽ-ബലാദ് വ്യോമസേന ക്യാംപിനു നേരേ രണ്ട് റോക്കറ്റ് ആക്രമണവും നടന്നു. സംഭവത്തില്‍ ആളപായമൊന്നും ഇല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
Content Highlight; us president donald trump given warning to iran, he says if they strike us we will hit 52 iranian centres