പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള മലബാറിലും മധ്യകേരളത്തിലും നടക്കുന്ന റാലിയിൽ പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കേരളത്തിലെത്തും.
സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും അമിത് ഷാ കേരളം സന്ദർശിക്കുക. ഈ മാസം 14ന് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള റാലി അധ്യക്ഷൻറെ പ്രഥമ പരിപാടിയായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേന്ദ്രസർക്കാരിൻറെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിയമത്തെക്കുറിച്ച് വിശദീകരിക്കാൻ റാലികൾ സംഘടിപ്പിക്കാൻ ബിജെപി തീരുമാനമെടുത്തതിൻറെ ഭാഗമായിട്ടാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.
Content highlight; CAA support protest Amit shah will arrive in kerala