പിണറായി വിജയനും മമത ബാനര്‍ജിക്കും എന്‍പിആര്‍ നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ല; വെല്ലുവിളിയുമായി സുശീല്‍ കുമാര്‍ മോദി

എന്‍പിആര്‍ ജനസംഖ്യാ കണക്കെടുപ്പിൻ്റെ ഭാഗമായതിനാൽ, ഒരു സംസ്ഥാനത്തിനും ഇതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധിക്കില്ലെന്നും മെയ്​ 15 മുതല്‍ ബിഹാറില്‍ എന്‍.പി.ആര്‍ സര്‍വേക്ക്​​ തുടക്കം കുറിച്ച് മെയ്​ 28നകം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു.  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും കേരള മുഖ്യമന്ത്രിക്കും ഇത് നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ലെന്നും ,മറിച്ച് പ്രവര്‍ത്തിച്ചാല്‍ അത് ഭരണഘടനാ വിരുദ്ധമാകുമെന്നും’ സുശീല്‍ കുമാര്‍ മോദി കൂട്ടിച്ചേര്‍ത്തു.

എന്‍പിആറില്‍ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട് നില്‍ക്കാന്‍ കഴിയില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇതില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും 1000 രൂപ പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.   ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് സുശീല്‍ കുമാര്‍ മോദി ഇക്കാര്യം പറഞ്ഞത്.

സുശീല്‍ കുമാര്‍ മോദിയുടെ പ്രസ്​താവനക്കെതിരെ ജെ.ഡി.യു വി​ൻറെ മുതിര്‍ന്ന നേതാവ്​ ശ്യാം രാജക്​ രംഗത്തെത്തിയിരുന്നു. എന്‍.പി.ആര്‍ നടപടികള്‍ തുടങ്ങുന്നതിനെ കുറിച്ച്‌​ തനിക്ക്​ യാതൊരു വിവരവുമില്ലെന്നാണ് ജെ.ഡി.യു മുതിര്‍ന്ന നേതാവ്​ രജക്​ പറഞ്ഞത്. നിതീഷ്​ കുമാറാണ്​ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സുശീല്‍ കുമാര്‍ മോദി വ്യക്​തിപരമായ അഭിപ്രായമായിരിക്കാം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

Content highlight; Sushil Kumar Modi to launch NPR survey in Bihar may15