സേനാ കമാനര് ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക നടപടിക്കെതിരെ ശക്തമായ തിരിച്ചടിക്ക് ഇറാന് ഒരുങ്ങുന്നു. പ്രതികാരത്തിന്റെ കൊടുങ്കാറ്റിന് സൂചന നല്കി ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു. ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയാണിതെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്തകൾ. ഷിയാ മുസ്ലിങ്ങളുടെ നിയന്ത്രണത്തിലുള്ള പള്ളികളിലാണ് കൊടി നാട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിത തിരിച്ചടിയുണ്ടാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
അതേസമയം, അമേരിക്കയുടെയും സൗഹൃദ രാജ്യങ്ങളുടെയും 35 കേന്ദ്രങ്ങള്‍ ഇറാന്റെ പട്ടികയിലുണ്ടെന്ന് സേനാ കമാന്റര്‍ പ്രതികരിച്ചു. മേഖലയിലെ അമേരിക്കന്‍ പൗരന്മാരോട് തിരിച്ചുപോകാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു. ഖും പ്രവിശ്യയിലെ ജാംകരന്‍ നഗരത്തിലെ പ്രധാന പള്ളികളിലെല്ലാം ചെങ്കൊടി ഉയര്‍ന്നിട്ടുണ്ട്. സൈനികമായിട്ടാണോ അതോ സായുധ സംഘങ്ങളെ ഉപയോഗിച്ചാണോ ഇറാന്റെ തിരിച്ചടി എന്നത് വ്യക്തമല്ല. ശനിയാഴ്ച രാത്രി ഇറാഖില്‍ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.
Content Highlight; terrifying moment iran unveils red flag at mosque warning of severe battle to come