ലോകം മുഴുവന്‍ ലിംഗ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഉള്ളവര്‍ ലിംഗ സമത്വത്തിന് വേണ്ടി നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നു. സ്ത്രീപുരുഷ-ട്രാൻസ്ജെന്‍ഡർ വിഭാഗങ്ങൾക്കും മറ്റ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും തുല്യ പരിഗണന ഉറപ്പുവരുത്തുക, ലിംഗ ഭേദത്തിൻറെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കാതിരിക്കുക എന്നിവയാണു ലിംഗസമത്വം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാല്‍, ഇപ്പോള്‍ പൂനെ ഫെര്ഗൂസന് കോളജിലെ ആണ്‍കുട്ടികള്‍ ഈ വിഷയത്തില്‍ ഒരു വലിയ സന്ദേശമാണ് വ്യത്യസ്തമായ മാര്‍ഗത്തിലൂടെ നല്‍കിയിരിക്കുന്നത്. ‘ടൈ ആന്‍ഡ് സാരീ ഡേ’ എന്ന പേരില്‍ നടന്ന ചടങ്ങില്‍ ആണ്‍കുട്ടികള്‍ സാരി ധരിച്ചാണ് എത്തിയത്.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പല നിറങ്ങിലുള്ള സാരി അണിഞ്ഞ് കോളജില്‍ എത്തിയത്. ക്യാമ്പസില്‍ വലിയ ചര്‍ച്ചയായതിന് പുറമെ സാരി ധരിച്ച് എത്തിയവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. പൂനെ ഫെര്ഗൂസന് കോളജിലെ ആണ്‍കുട്ടികളായ ആകാശ് പവാര്‍, സുമിത് ഹോണ്വാഡ്കര്, റുഷികേഷ് സനപ് എന്നിവരാണ് സാരി അണിഞ്ഞ് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തായ ശ്രദ്ധ ദേശ്പാണ്ഡെയുടെ സഹായത്തോടെയാണ് സാരി ഉടുത്തതെന്നും വലിയ ബുദ്ധിമുട്ടായിരുന്നു ഇതുടക്കാനുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഒരു ലിംഗ വിഭാഗത്തിൻറെയും ശാരീരിക- മാനസിക പ്രത്യേകതകൾ അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ കാരണമാകരുത് എന്നാണ് ലിംഗ സമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യം അധികം വൈകാതെ കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
Content highlight; boys wear saree like women; their aim is gender equality