‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

member rameshan 19 ward

അർജുൻ അശോകൻ നായകനായി എത്തുന്ന മെമ്പർ രമേശൻ 9ാം  വാർഡ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ചെമ്പൻ വിനോദ്, സാബുമോൻ, ശബരീഷ് വർമ്മ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന  ചിത്രത്തിൽ ഗായത്രി അശോക് നായിക. ഇന്ദ്രൻസ്, മാമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരും മറ്റ് വേഷങ്ങളിൽ എത്തുന്നു.

Image may contain: 1 person, smiling, outdoor

ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബോബൻ, മോളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളുമാണ് രചനയും സംവിധാനം നിർവ്വഹിക്കുന്നത്.

ഓടിട്ട കെട്ടിടത്തിന്റെ ചുമരിൽ അർജുൻ അശോകന്റെ ചിത്രവും ഒപ്പം സംവിധായകന്റെയും മറ്റ് സഹപ്രവർത്തകരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുളള രീതിയിലാണ് പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്..
ചിത്രത്തിൻ്റെ പോസ്റ്റർ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വെെറൽ ആയിരിക്കുകയാണ്.

content highlights: member rameshan 19 ward film first look poster launched