ജെ എൻ യുവിൽ ഇന്നലെ നടന്ന ആക്രമണത്തെ തുടർന്ന് മലയാളി വിദ്യാർത്ഥികൾ പലരും ഹോസ്റ്റൽ വിടുന്നു. സംഘപരിവാർ ഭീഷണിയെ തുടർന്നാണ് ഹോസ്റ്റൽ വിടുന്നത് എന്നാണ് വിവരങ്ങൾ. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടെന്നും കേരള സര്‍ക്കാര്‍ ഇടപെടണമെന്നും യൂണിയന് കൗണ്‍സിലർ വിഷ്ണു പ്രസാദ് പറഞ്ഞു.
ഇന്നലെ നടന്നത് സംഘടിത ആക്രമണങ്ങളാണെന്നും ആക്രമണങ്ങൾക്ക് പിന്നിൽ എ ബി വി പി പ്രവർത്തകരാണെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. അധ്യാപകര്‍ക്ക് പിന്നാലെ ജെഎന്‍യു വിസിക്കെതിരെ കടുത്ത വിമര്‍ശനമാണ് വിദ്യാര്‍ത്ഥി യൂണിയന് നടത്തുന്നത്. വിസി ഭീരുവിനെ പോലെയാണ് പെരുമാറുന്നതെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ വെെസ് ചാൻസിലർ രാജി വയ്ക്കണമെന്നും വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ പറയുന്നു.
ജെഎന്‍യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കലിനെതിരെ മാത്രമല്ല വിസി രാജിവെക്കും വരെ സമരം തുടരുമെന്നാണ് യൂണിയൻ വ്യക്തമാക്കിയിരിക്കുന്നത്.
content highlights: malayali students left jnu hostel