ഏറ്റവും പുതിയ ഹോണർ 9X സ്മാർട്ഫോണുകൾ പുറത്തിറങ്ങുന്നു. ഹോണർ X എന്ന മോഡലുകളുടെ പിൻഗാമിയായാണ് ഹോണർ 9x വിപണിയിൽ എത്തുന്നത്. ഞങ്ങൾ ഹോണർ 9X ഇന്ത്യയിൽ ആൻഡ്രോയിഡിൽ ആയിരിക്കും ഇറക്കുന്നതെന്നും ഹോണർ സ്മാർട്ട് സ്ക്രീൻ ഉപയോഗിച്ച് ഏത് ആൻഡ്രോയിഡ് ഫോണും മിറർ ചെയ്യാൻ കഴിയുമെന്നും ഹൊണോറിൻറെ ഇന്ത്യ പ്രസിഡൻറ് ചാൾസ് പെംഗ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഹോണറിൻറെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 8X എന്ന സ്മാർട്ഫോണിൻറെ ഏറ്റവും വലിയ കുറവായി എടുത്തുപറയേണ്ടത് അതിൻറെ ബാറ്ററിയായിരുന്നു. ഇത് പരിഹരിക്കാനായി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെയാണ് ഹോണർ 9X എത്തുന്നത്. ചൈനയിൽ ഹോണർ 9X സ്മാർട്ഫോണുകൾക്ക് വില 1,899, ഇന്ത്യയിൽ ഇത് ഏകദേശം 19,000 രൂപ.
Kirin 810 പ്രോസസറുകളും ഹോണർ 9 X മോഡലുകളിൽ നൽകിയിട്ടുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 9.0 പൈയിൽ തന്നെയാണ് ഹാൻഡ്സെറ്റിൻറെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുക. GMS (Google Mobile Services), ഗൂഗിൾ പ്ലേ എന്നീ സൗകര്യങ്ങളും ഹാൻഡ്സെറ്റിലുണ്ടാവും. 6.59-ഇഞ്ചുള്ള ഓൾ-സ്ക്രീൻ നോ-നോച്ച് ഒലെഡ് ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാവുക. a 48-മെഗാപിക്സൽ പ്രൈമറി ക്യാമറയും 2-മെഗാപിക്സലുള്ള ഡെപ്ത് സെൻസറും ഹോണർ 9X സ്മാർട്ഫോണിലുണ്ടാവും.
Content highlight: the latest Honor 9X smartphones are launched