മലയാള സാഹിത്യത്തിലെ പകരം വയ്ക്കാനില്ലാത്ത എഴുത്തുകാരന്റെ ചെറുകഥയെ വേണു സിനിമയാക്കുമ്പോള്‍ രാച്ചിയമ്മയായി മാറുന്നത് പാര്‍വ്വതിയാണ്. കാര്‍ബണിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് രാച്ചിയമ്മ. ഒപ്പം ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിനായി പാര്‍വ്വതി നടത്തിയിരിക്കുന്ന മെയ്ക്ക് ഓവര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വെെറലായിട്ടുണ്ട്.
കാലത്തെ അതിജീവിച്ച ചെറുകഥയാണ് രാച്ചിയമ്മ. 1969 ല്‍ പുറത്തിറങ്ങിയ കഥ ഇന്നും വായനക്കാരുടെ മനസില്‍ മായാതെ നില്ക്കുന്നു. സംവിധായകന് വേണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. പീരുമേടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായി.
ഉയരെയ്ക്ക് ശേഷം ആസിഫ് അലിയും പാര്‍വ്വതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ. വിവിധ സംവിധായകര്‍ ഒരുമിക്കുന്ന ആന്തോളജി സിനിമയുടെ ഭാഗമാണ് വേണുവിന്റെ രാച്ചിയമ്മ. ആഷിഖ് അബു, രാജീവ് രവി, ജയ് കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.
Content highlight; Parvathy makeover as rachiyamma