ഭക്ഷണത്തിനായി പലരോടും യാചിച്ചു കിട്ടിയില്ല; വിശന്ന് മാനസികനില തെറ്റിയ സ്ത്രീ പ്രാവിനെ പച്ചയ്ക്ക് കഴിച്ച് വിശപ്പകറ്റി

woman ate pigeon out of hunger

രണ്ട് ദിവസം ഭക്ഷണം ലഭിക്കാതെ വിശന്ന് വലഞ്ഞ് മാനസിക നില തെറ്റിയ സ്ത്രീ പ്രാവിനെ പിടിച്ച് പച്ചയ്ക്ക് ഭക്ഷിച്ച് വിശപ്പകറ്റി. ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ( RIMS) കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മനുഷ്യ മനസ്സിനെ ഞെട്ടിക്കുന്ന സംഭവ നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും ഡോക്ടര്‍മാരോ നഴ്സുമാരോ വന്ന് നോക്കുവാൻ തയ്യാറായില്ല. രണ്ടുദിവസമായി ആഹാരം കഴിച്ചിട്ടെന്ന് പറയുന്നു. പലരോടും വിശക്കുന്നുവെന്നും ആഹാരം തരണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ആശുപത്രി അധികൃതര്‍ അത് കാര്യമാക്കി എടുത്തില്ല. പിന്നീട് വിശന്ന് വലഞ്ഞ സ്ത്രീ അടുത്തുവന്നിരുന്ന ഒരു പ്രാവിനെ കമ്പിളിപുതപ്പിച്ച് പിടികൂടുകയും പച്ചയ്ക്കു തിന്നു വിശപ്പടക്കുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

Content Highlights; Mentally deranged woman eats pigeon out of hunger in Ranchi RIMS