അമിത് ഷായാണെന്ന വ്യാജേന ഗവർണറെ ഫോൺ ചെയ്ത വ്യോമസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

indian air force commander arrested

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന വ്യാജേന മധ്യപ്രദേശ് ഗവർണറെ ഫോൺ ചെയ്ത വ്യോമസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തന്റെ സുഹൃത്തിനെ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഗവർണറെ വിളിച്ചത്. വ്യോമസേന വിങ് കമാൻഡർ കുൽദീപ് സിങ് വാഘേലയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ സുഹൃത്തും ഭോപ്പാലില്‍ ദന്ത ഡോക്ടറുമായ ചന്ദ്രേഷ് കുമാര്‍ ശുക്ലയെയും അറസ്റ്റ് ചെയ്തു.

മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടനെ ഫോണിൽ വിളിച്ച കുൽദീപ്, ചന്ദ്രേഷ് കുമാറിനെ മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാല (എംപിഎംഎസ്‌യു) യുടെ വൈസ് ചാൻസലറായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അമിത് ഷായുടെ പേഴ്സണൽ അസിസ്റ്റന്റെന്ന വ്യാജേന ചന്ദ്രേഷും ഗവർണറോട് സംസാരിച്ചിരുന്നു.

കള്ളം വെളിച്ചെത്തായതോടെ വെള്ളിയാഴ്ചയാണ് ഇരുവരും അറസ്റ്റ് ചെയ്തത്. നിലവില്‍ ഡല്‍ഹിയിലെ വ്യോമസേന ഹെഡ് ക്വാട്ടേഴ്‌സിലാണ് കുല്‍ദീപ് ജോലി ചെയ്യുന്നത്. എംപിഎംഎസ്‌യുവിന്റെ വൈസ് ചാൻസലർ പദവിയിലെത്താൻ ചന്ദ്രേഷ് കുമാർ ശുക്ല ആഗ്രഹിച്ചിരുന്നതായും അപേക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

content highlights : Indian air force commander arrested for fake phone call